ഉണ്ണീശോയ്ക്കുവേണ്ടി തൊട്ടില്‍ പണിയുന്ന ജോസഫിന്റെ സന്തോഷം

രക്ഷകനുവേണ്ടി കാത്തിരിക്കുകയായിരുന്നുവല്ലോ ജോസഫും മറിയവും? വരാന്‍ പോകുന്ന രക്ഷകന് വേണ്ടവിധത്തിലുള്ള ഒരുക്കങ്ങളെല്ലാം നടത്തുന്നതില്‍ ജോസഫും മറിയവും അതീവകരുതലുള്ളവരായിരുന്നു.

അതില്‍പ്രധാനമായും ഉണ്ണിക്കുവേണ്ടിയുള്ള തൊട്ടിലായിരുന്നു. ഏതൊരു കുഞ്ഞിനും സ്വസ്ഥമായി ഉറങ്ങാന്‍ തൊട്ടില്‍ അത്യാവശ്യമാണല്ലോ. അതുകൊണ്ടാണ് ഉണ്ണിക്ക് വേണ്ടി തൊട്ടിലുണ്ടാക്കാന്‍ ജോസഫ് തീരുമാനമെടുത്തത്. തന്റെ മുഴുവന്‍ അറിവും കഴിവും പ്രയോജനപ്പെടുത്തിയാണ് ജോസഫ് തൊട്ടില്‍ പണിതത്.

ഉണ്ണിക്ക് ഏറ്റവും സുഖപ്രദവും അനുയോജ്യവുമാക്കി തീര്‍ക്കുന്നതില്‍ ശ്രദ്ധ കൊടുത്തുകൊണ്ടായിരുന്നു ജോസഫ് തൊട്ടില്‍ പണിതത്. അതിന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പലതവണയും ജോസഫിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. ദൈവപുത്രനുവേണ്ടിയാണല്ലോ താന്‍ ഈ ചെയ്യുന്നത് എന്ന ചിന്ത ജോസഫിന്റെ ഹൃദയം ജ്വലിപ്പിച്ചു. ലോകരക്ഷകന്‍ തന്റെ ഭവനത്തിലാണ് വന്നു പിറക്കുന്നതെന്ന വിശ്വാസവും ജോസഫിനുണ്ടായിരുന്നു.

അതനുസരിച്ചുള്ള അതിരറ്റ താല്പര്യത്തോടും ആവശ്യമായ എല്ലാ ഒരുക്കങ്ങളോടും കൂടിയാണ് ജോസഫ് തൊട്ടില്‍ പണിതത് ജോസഫിന്റെ അകമഴിഞ്ഞ താല്പര്യത്തിലും സ്‌നേഹത്തിലും ദൈവം സംപ്രീതനായി. ജോസഫ് നടത്തുന്ന ഒരുക്കങ്ങളിലും ക്രമീകരണങ്ങളിലും മറിയവും അത്യധികം സംപ്രീതയായിരുന്നു.
( അവലംബം: വിശുദ്ധയൗസേപ്പിതാവിന്റെ ആത്മീയജീവിതത്തിലൂടെ)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.