വിശുദ്ധ ജോസഫ് ബക്കീത്തയുടെ രൂപം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സ്ഥാപിക്കും

വത്തിക്കാന്‍ സിറ്റി: മനുഷ്യക്കടത്തിന്റെ ഇരയായ വിശുദ്ധ ജോസഫ് ബക്കീത്തയുടെ വെങ്കലപ്രതിമ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സ്ഥാപിക്കും. കത്തോലിക്കാ ശില്പി തിമോത്തിയാണ് ഇതിന്റെ പിന്നില്‍. സ്ത്രീകള്‍ക്കും മനുഷ്യക്കടത്തിന്റെ എല്ലാ ഇരകള്‍ക്കും വേണ്ടിയാണ് വെങ്കലപ്രതിമയുടെ സമര്‍പ്പണം. ഞായറാഴ്ചയിലെ യാമപ്രാര്‍ത്ഥനയ്ക്കു ശേഷമായിരിക്കും സ്ഥാപന ചടങ്ങ്. 2019ലാണ് ബക്കീത്തയുടെ പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. ലെറ്റ് ദി ഒപ്രസഡ് ഗോ ഫ്രീ എന്നാണ് പേര് നല്കിയിരിക്കുന്നത്.

കനേഡിയനായ തിമോത്തി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ മറ്റൊരു പ്രതിമയുടെ പേരിലും പ്രശസ്തനാണ്. തിരുക്കുടുംബത്തിന്റെ പ്രതിമയാണ് അത്, ഹോംലെസ് ജീസസ് എന്ന പ്രതിമയുടെ പേരിലും തിമോത്തി പ്രശസ്തനാണ്.

ജോസഫ് ബക്കീത്തയുടെ തിരുനാള്‍ ദിനമാണ് മനുഷ്യക്കടത്തിനെതിരെയുള്ള പ്രാര്‍ത്ഥനയുടെയും ബോധവല്‍ക്കരണത്തിന്റെയും അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത്. ദ പവര്‍ ഓഫ് കെയര്‍: വുമന്‍, ഇക്കോണമി ആന്റ് ഹ്യൂമന്‍ ട്രാഫിക്കിംങ് എന്നതാണ് ഇത്തവണത്തെ വിഷയം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.