ഈശോയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു യോഹന്നാന്‍ എന്ന് നമുക്കറിയാം. അന്ത്യഅത്താഴ വേളയില്‍ യോഹന്നാന് മാത്രമേ തന്റെ നെഞ്ചില്‍ ചേര്‍ന്നുകിടക്കാന്‍ ക്രിസ്തു അനുവാദം നല്കിയിരുന്നുള്ളൂ.
അതുപോലെ മറ്റ് ശിഷ്യന്മാരെല്ലാം രക്തസാക്ഷിത്വംവരിച്ചപ്പോഴും യോഹന്നാന്‍ അവിടെയും ഒഴിവാക്കപ്പെട്ടു. തിളക്കുന്ന എണ്ണയില്‍ മുക്കിയ ശേഷം പാത്മോസ് ദ്വീപിലേക്ക് യോഹന്നാനെ നാടുകടത്തുകയാണുണ്ടായത്.
അപ്പസ്‌തോലന്റെ അവസാന കാലം അവിടെയായിരുന്നു. സെബദിയുടെ പുത്രനായിരുന്നു യോഹന്നാന്‍. യാക്കോബിന്റെ സഹോദരനും. ഇടിമുഴക്കത്തിന്റെ പുത്രന്മാരെന്നാണ് ഇവര്‍ക്ക് നല്കിയിരിക്കുന്ന വിശേഷണം.
യോഹന്നാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ദൈവം കൃപാലുവാണ് എന്നാണ്.