ചരിത്രം തിരുത്തി, വിശുദ്ധ ജാനിയൂരിസിന്റെ രക്തം തിരുനാള്‍ ദിനത്തില്‍ ദ്രാവകമായില്ല

വത്തിക്കാന്‍ സിറ്റി: തിരുനാള്‍ ദിനത്തില്‍ വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകമാകുന്ന പതിവ് ഇത്തവണ സംഭവിച്ചില്ല. അസംപ്ഷന്‍ മേരി കത്തീഡ്രലില്‍ ഡിസംബര്‍ 16 ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുശേഷിപ്പായി സൂക്ഷിച്ചിരുന്ന രക്തം നോക്കിയപ്പോഴാണ് പതിവില്‍ നിന്ന് വ്യത്യസ്തമായി ഖരരൂപത്തില്‍ തന്നെ രക്തമിരിക്കുന്നത് കണ്ടത്. എന്നാല്‍ രക്തം മെയ്, സെപ്തംബര്‍ മാസങ്ങളില്‍ ദ്രാവകരൂപത്തിലായിരുന്നു.

ഒരു തുള്ളിപോലും രക്തം ദ്രാവകമായില്ല. എങ്കിലും ഞങ്ങള്‍ വിശ്വാസപൂര്‍വ്വം കാത്തിരിക്കുകയാണ്. ആബട്ട് ഫാ. വിന്‍സെന്‍ഷ്യോ ഗ്രിഗോറിയോ പറഞ്ഞു.

വര്‍ഷത്തില്‍ മൂന്നു തവണ വിശുദ്ധ ജാനിയൂരിസിന്റെ തിരുശേഷിപ്പായി സൂക്ഷിക്കുന്ന രക്തം ദ്രാവകമായി മാറുന്ന സംഭവം നടക്കാറുണ്ട്. നേപ്പള്‍സിന്റെ മാധ്യസ്ഥനാണ് വിശുദ്ധ ജാനിയൂരസ്. മൂന്നാം നൂറ്റാണ്ടില്‍ ബെനവെന്റോയിലെ ബിഷപ്പായിരുന്നു. ഡയക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിക്കുകയായിരുന്നു സെപ്തംബറില്‍ കോവിഡ് പശ്ചാത്തലത്തില്‍ ശൂന്യമായ കത്തീഡ്രലില്‍ വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകമായി മാറിയിരുന്നു.

2016 ലും രക്തം ദ്രാവകമായി മാറിയിരുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.