പ്രസവസമയം അടുത്തുകൊണ്ടിരിക്കുന്നവര്‍ക്കും അമ്മയാകാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നവര്‍ക്കും നിശ്ചയമായും മാധ്യസ്ഥം പ്രാര്‍ത്ഥിക്കാവുന്ന ഒരു വിശുദ്ധയാണ് ഫെലിസിറ്റി. മൂന്നാം നൂറ്റാണ്ടിലാണ് വിശുദ്ധയുടെ ജനനം. ക്രൈസ്തവവിശ്വാസം സ്വീകരിച്ചുവെന്നതിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുമ്പോള്‍ ഫെലിസിറ്റി ഗര്‍ഭിണിയായിരുന്നു. അതും എട്ടുമാസം. താന്‍ വധിക്കപ്പെടുമ്പോള്‍ കുഞ്ഞും ഇല്ലാതാകും എന്നോര്‍ത്ത് അമ്മയെന്ന നിലയില്‍ ഫെലിസിറ്റി ഏറെ കഠിന വേദന അനുഭവിച്ചിരുന്നു. മാത്രവുമല്ല ഗര്‍ഭിണികളെ പരസ്യമായി വധിക്കാന്‍ അക്കാലത്ത് നിയമവുമില്ലായിരുന്നു. ഗര്‍ഭിണിയായതിന്റെ പേരില്‍ ക്രിസ്തുവിന് വേണ്ടി മരിക്കാന്‍ വൈകുന്നതിലും ഫെലിസിറ്റി ഖേദിച്ചു. ഇക്കാരണത്താല്‍ പ്രസവം വേഗം നടക്കാന്‍ വേണ്ടി അവള്‍ പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥന സ്വര്‍ഗ്ഗം കേട്ടു. നിശ്ചിതസമയത്തിനെക്കാള്‍ നേരത്തെ ഫെലിസിറ്റി പ്രസവിച്ചു. ഒരു പെണ്‍കുഞ്ഞായിരുന്നു അത്. തുടര്‍ന്ന് ഫെലിസിറ്റി രക്തസാക്ഷിത്വം സ്വീകരിച്ചു. ഇക്കാരണത്താലാണ് ഫെലിസിറ്റിയെ അമ്മയാകാന്‍ പോകുന്നവരുടെ പ്രത്യേക മധ്യസ്ഥയായി സഭ വണങ്ങുന്നതും അവളോട് പ്രാര്‍ത്ഥിക്കുന്നതും. അതുകൊണ്ട് ഗര്‍ഭിണികളായിരിക്കുന്നവരും അമ്മയാകാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നവരും ഫെലിസിറ്റിയോട് മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുക.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.