വിശുദ്ധ കൊറോണയോ.. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. കാരണം ഇന്ന് ലോകം മുഴുവന്‍ ആ പേരു കേള്‍ക്കുന്ന മാത്രയില്‍ നടുങ്ങി്ത്തരിച്ചുനില്ക്കുകയാണ്.
പക്ഷേ കൊറോണ എന്ന് പേരുള്ള ഒരു വിശുദ്ധയുണ്ട്. പ്ലേഗിന്റെയും പകര്‍ച്ചവ്യാധികളുടെയും മാധ്യസ്ഥയാണ് വിശുദ്ധ കൊറോണ. പതിനഞ്ചാം വയസില്‍ രക്തസാക്ഷിയായവള്‍.
ക്രിസ്തീയ വിശ്വാസം തള്ളിപ്പറയാത്തതിന്റെ പേരില്‍ റോമന്‍ ചക്രവര്‍ത്തിയായ മാര്‍ക്കസ് ഔറേലിയൂസിന്റെ കാലത്താണ് കൊറോണോയ്ക്ക് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത് സിറിയായില്‍ വച്ചായിരുന്നു രക്തസാക്ഷിത്വം.
ഓസ്ട്രിയായിലും ബവേറിയായിലും ഏറെ വിശ്വാസികളുണ്ട് കൊറോണയ്ക്ക് വിശുദ്ധയുടെ തിരുശേഷിപ്പ് നോര്‍ത്തേണ്‍ ഇറ്റലിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കൊറോണയുടെ ഭര്‍ത്താവും വിശുദ്ധനാണെന്ന് ചില പാരമ്പര്യങ്ങള്‍ പറയുന്നു.
വിക്ടര്‍ എന്നാണ പേര്. വിക്ടറും വിശുദ്ധനാണ്. മതപീഡനകാലത്ത് ശിരച്ഛേദം ചെയ്യപ്പെടുകയായിരുന്നു. മെയ് 14 നാണ് ഇരുവരുടെയും തിരുനാള്‍