ജക്കാര്‍ത്ത: രോഗികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും മാധ്യസ്ഥനായ വിശുദ്ധ കാമില്ലസിന്റെ തിരുശേഷിപ്പ് ഇന്തോനേഷ്യയില്‍ പ്രയാണം ആരംഭിച്ചു. ഒരു മാസം നീണ്ടുനില്ക്കുന്നതാണ് തിരുശേഷിപ്പ് പ്രയാണം. വിശുദ്ധന്റെ ഹൃദയമാണ് തിരുശേഷിപ്പായി കൊണ്ടുവന്നിരിക്കുന്നത്. ഇന്തോനേഷ്യയില്‍ ആദ്യമായിട്ടാണ് വിശുദ്ധന്റെ ഹൃദയത്തിന്റെ തിരുശേഷിപ്പ് പ്രയാണം നടക്കുന്നത്. ഫിലിപ്പൈന്‍സില്‍ രണ്ടുമാസം മുമ്പ് തിരുശേഷിപ്പ് പ്രയാണം നടന്നിരുന്നു.
ഇന്തോനേഷ്യയില്‍ 72 കമില്യന്‍ സെമിനാരിക്കാരും നാലു കമില്യന്‍ വൈദികരുമുണ്ട്. സെന്റ് കാമിലസ് ഓര്‍ഡറിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇത്തവണ തിരുശേഷിപ്പ് പ്രയാണം നടത്തുന്നത്.
രോഗിശുശ്രൂഷയാണ് തന്റെ ദൈവവിളിയെന്ന് തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു കമില്ലസ്. ഈ ലക്ഷ്യത്തോടെയാണ് അദ്ദേഹം 1586 ല്‍ സന്യാസസമൂഹം ആരംഭിച്ചത്.1614 ജൂലൈ 14 ന് ആയിരുന്നു വിശുദ്ധന്റെ മരണം. അതിന് അരമണിക്കൂറുകള്‍ക്ക് ശേഷം വിശുദ്ധന്റെ ഹൃദയം ശരീരത്തില്‍ നിന്ന് എടുത്തുമാറ്റിയിരുന്നു.
റോമിലെ സെന്റ് മേരി മഗ്ദലിന്‍ ദേവാലയത്തിലാണ് ഹൃദയം സൂക്ഷിച്ചിരിക്കുന്നത്.