അയര്‍ലണ്ട്: അയര്‍ലണ്ടിന്റെ സ്വന്തം വിശുദ്ധ, ബ്രിജീത്തയുടെ തിരുനാള്‍ ഇനി പൊതുഅവധി ദിനം. അയര്‍ലണ്ട് അധികാരികള്‍ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം അടുത്തവര്‍ഷം ഫെബ്രുവരി 1 മുതല്ക്കായിരിക്കും ഈ അവധി പ്രാബല്യത്തില്‍ വരുന്നത്. 2024 ല്‍ വിശുദ്ധയുടെ സ്വര്‍ഗ്ഗപ്രവേശനത്തിന്റെ 1500 ാം വര്‍ഷവും ആഘോഷിക്കും.
ഫെബ്രുവരി ഒന്ന് അവധി ദിനമായി പ്രഖ്യാപിച്ചതിന് പുറമെ സെന്റ് പാട്രിക് ഡേയായ മാര്‍ച്ച് 17 അവധിദിനമായിരിക്കും. മാര്‍ച്ച് 18 വരെ ഈ അവധിദിനം ഈ വര്‍ഷം മുതല്‍ നീട്ടിക്കൊടുത്തിട്ടുമുണ്ട്. പൊതു അവധിയുടെ രണ്ടാം ദിനം പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും ആദരിക്കാനായി നീക്കിവയ്ക്കും. ടാക്‌സ് ഫ്രീ ബോണസും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.