നിന്നുകൊണ്ട് അന്ത്യശ്വാസം വലിച്ച വിശുദ്ധന്‍

തിന്മയ്‌ക്കെതിരെയുളള പോരാട്ടത്തില്‍ ശക്തമായ മാര്‍ഗ്ഗമാണ് ബെനഡിക്ടന്‍ മെഡല്‍ എന്ന് നമുക്കറിയാം. ഭൂതോ്ച്ചാടന വേളയില്‍ അനിവാര്യവുമാണ് അത്. ഇങ്ങനെ ബെനഡിക്ടന്‍ മെഡലിനെക്കുറിച്ച് അറിയാമെങ്കിലും വിശുദ്ധ ബെനഡിക്ടനിനെക്കുറിച്ച് കൂടുതല്‍ പേര്‍ക്കും വലിയ അറിവൊന്നുമില്ല. ഇതാ വിശുദ്ധനെക്കുറിച്ചുള്ള അത്തരം ചില കാര്യങ്ങള്‍.

തന്റെ മരണം മുന്‍കൂട്ടി പ്രവചിച്ച വ്യക്തിയായിരുന്നു ബെനഡിക്ട്. തന്റെ കല്ലറ തുറന്നുവയ്ക്കാനും അദ്ദേഹം ശിഷ്യരോട് ആവശ്യപ്പെട്ടിരുന്നു. രോഗിയായതിന്റെ ആറാം ദിവസം ശിഷ്യന്മാര്‍ അദ്ദേഹത്തെ ചാപ്പലിലേക്ക്‌കൊണ്ടുപോയി. അവിടെ വച്ച് അദ്ദേഹം ഈശോയുടെ ശരീരരക്തങ്ങള്‍ പാനം ചെയ്ത് അന്ത്യയാത്രയ്ക്കുള്ള ശക്തി സംഭരിച്ചു. ശിഷ്യന്മാരുടെ സഹായത്തോടെ അദ്ദേഹം എണീറ്റുനില്ക്കുകയും കൈകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സമയത്ത് നിന്നുകൊണ്ടാണത്രെ വിശുദ്ധന്‍ അന്ത്യശ്വാസം വലിച്ചത്. വളരെ ചെറുപ്രായത്തില്‍ അതായത് 20 വയസുള്ളപ്പോഴാണ് ബെനഡിക്ട്, ബെനഡിക്ടന്‍ സന്യാസസമൂഹം ആരംഭിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.