ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്ന് രാവിലെ കൊടിയേറും.
10.45 ന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കൊടിയേറ്റ് നിര്‍വഹിക്കും. 11 ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 6.30 ന് ജപമാല , മെഴുകുതിരിപ്രദക്ഷിണം, തിരുനാള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.5നും 6.30നും 8.30 നും 11 നും ഉച്ചകഴിഞ്ഞ് 2.30 നും അഞ്ചിനും വിശുദ്ധ കുര്‍ബാനയും വൈകുന്നേരം നാലിന് ആഘോഷമായ റംശയും.
എല്ലാ ദിവസവും 11 ന് വിവിധ ബിഷപ്പുമാര്‍ വിവിധ റീത്തുകളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും. 28 നാണ് പ്രധാന തിരുനാള്‍