മാംഗളൂര്: ഇന്ത്യയിലെ ആദ്യ വനിതാകോളജുകളിലൊന്നായ ബാംഗളൂരിലെ സെന്റ് ആ്ഗ്നസ് കോളജില്‍ അടുത്ത സെപ്തംബര്‍ മുതല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും. അപ്പസ്തോലിക് കാര്‍മ്മല്‍ കോണ്‍ഗ്രിഗേഷനാണ് കോളജ് നടത്തുന്നത്. കോളജിന്റെ ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എം വെനിസ അറിയിച്ചു.
കഴിഞ്ഞവര്‍ഷമായിരുന്നു കോളജ് ശതാബ്ദി ആഘോഷിച്ചത്. മുപ്പതു ശതമാനം ആണ്‍കുട്ടികള്‍ക്കാണ് ആദ്യ വര്‍ഷംപ്രവേശനം. ആവശ്യമനുസരിച്ച് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കും. ആയിരത്തോളം വിദ്യാര്‍ത്ഥിനികളാണ് നിലവില്‍ ഇവിടെ പഠിക്കുന്നത്.
സ്ത്രീശാക്തീകരണമാണ് ഞങ്ങളുടെ യഥാര്‍ത്ഥ ദൗത്യം. പക്ഷേ സ്ത്രീശാക്തീകരണത്തില്‍ പുരുഷനുള്ള പങ്ക് ഞങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നു. സിസ്റ്റഴേസ് വ്യ്ക്തമാക്കുന്നു.