യുദ്ധം അവസാനിക്കാനും സമാധാനം പുലരാനും ഫാത്തിമായില്‍ മാതാവ് പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ യുക്രെയ്ന്‍- റഷ്യ വിഷയത്തില്‍ പാലിക്കാം

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തില്‍ ലോകം മുഴുവന്‍ അസ്വസ്ഥമായിക്കൊണ്ടിരിക്കുന്ന ദിവസങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ദൈവവിശ്വാസികളായ ആളുകള്‍ യുദ്ധസാഹചര്യങ്ങള്‍ അവസാനിക്കാനും സമാധാനം പുലരാനുമായിട്ടുള്ള പ്രാര്‍ത്ഥനയിലാണ്. ഈ സാഹചര്യത്തില്‍ ഫാത്തിമായില്‍ പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ടപ്പോള്‍ ന്‌ല്കിയ നിര്‍ദ്ദേശങ്ങള്‍ ഓര്‍മ്മിക്കുന്നതും ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതും ഏറെ നല്ലതാണ്. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സിസ്റ്റര്‍ ലൂസിയോട് പരിശുദ്ധ അമ്മ പറഞ്ഞ കാര്യങ്ങള്‍ ഇപ്രകാരമാണ്.

എല്ലാ ദിവസവും ജപമാല ചൊല്ലി ലോകത്ത് സമാധാനം പുലരാനും യുദ്ധം അവസാനിക്കാനും പ്രാര്‍ത്ഥിക്കുക( 1917, മെയ് 13)

പരിശുദ്ധ ജപമാല രാജ്ഞിയോടുളള വണക്കത്തിനായി എല്ലാ ദിവസവും ജപമാല ചൊല്ലുക. ലോകത്ത് സമാധാനം പുലരുകയും യുദ്ധം അവസാനിക്കുകയും ചെയ്യും( 1917 ജൂലൈ 13)

അനേകരുടെ ആത്മാക്കള്‍ നരകത്തിലേക്ക ്‌പോകുന്നു. അവരെ രക്ഷിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. അതിനായി എന്റെ വിമലഹൃദയത്തിലേക്ക് എല്ലാവരെയും സമര്‍പ്പിക്കുക.
( 1917 ജൂലൈ 13)

യുദ്ധം അവസാനിക്കും. പക്ഷേ ദൈവത്തെ നിഷേധിക്കുന്നത് അവസാനിപ്പിക്കണം.
( 1917 ജൂലൈ 13)

ഞാന്‍ ജപമാലറാണിയാണ്. എന്റെ നാമത്തില്‍ ഇവിടെ ഒരു ദേവാലയം നിര്‍മ്മിക്കുക. .യുദ്ധം അവസാനിക്കും. പട്ടാളക്കാര്‍ ഉടനടി അവരുടെ വീടുകളിലേക്ക് മടങ്ങും( 1917 ഒക്ടോബര്‍ 13)

പരിശുദ്ധ അമ്മ നല്കിയ ഈ നിര്‍ദ്ദേശങ്ങളുടെ രത്‌നചുരുക്കം ഇങ്ങനെയാണ്

*ദൈവത്തെ നിഷേധിക്കുന്ന പ്രവൃത്തികള്‍ അവസാനിപ്പിക്കുക. *പശ്ചാത്തപിക്കുകയും മാനസാന്തരപ്പെടുകയും പ്രായശ്ചിത്തപ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുക.

  • മടുക്കാതെ ജപമാല ചൊല്ലുക
  • പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പണം നടത്തുക
  • ഇക്കാര്യങ്ങള്‍ നമുക്ക് ചെയ്യാം. യുദ്ധം ഇല്ലാതാകട്ടെ. യുദ്ധസമാനമായ സാഹചര്യങ്ങള്‍ അവസാനിക്കട്ടെ. റഷ്യയുടെയും യുക്രെയ്‌ന്റെയും അധികാരികള്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ ചിന്തകളെ പരിശുദ്ധാത്മാവ് ഏറ്റെടുക്കട്ടെ. പരിശുദ്ധ അമ്മേ ഈ ലോകത്ത് സമാധാനം പുലരണമേ.


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.