സെവില്ലി: സ്‌പെയ്‌നിലെ ആഭ്യന്തരയുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച 27 ഡൊമിനിക്കന്‍ സഭാംഗങ്ങളെ ജൂണ്‍ 18 ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും, സെവില്ലിയിലെ കത്തീഡ്രലില്‍ വച്ചായിരിക്കും ചടങ്ങുകള്‍. 2019 ഡിസംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നാമകരണ നടപടികള്‍ക്ക് അംഗീകാരം നല്കിയതായിരുന്നുവെങ്കിലും കോവിഡ് മൂലം ചടങ്ങ് നീട്ടിവച്ചിരിക്കുകയായിരുന്നു.
1936 മുതല്‍ 1939 വരെയായിരുന്നു സ്‌പെയ്‌നിലെ ആഭ്യന്തരയുദ്ധം.വൈദികരും സന്യസ്തരും അല്മായരും ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകളാണ് ഈ യുദ്ധത്തില്‍ രക്തസാക്ഷികളായത്, അതില്‍ പതിനൊന്നുപേര്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തോളം പേരെ വാഴ്ത്തപ്പെട്ടവരായും പ്രഖ്യാപിച്ചിട്ടുണ്ട്.