കൊളംബോ: ആള് സെയ്ന്റ് ദേവാലയത്തിനുള്ളില്‍ നിന്ന് ഗ്രനേഡ് കണ്ടെത്തി. ലോകത്തെ തന്നെ നടുക്കിക്കളഞ്ഞ ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനത്തിന് ആയിരം ദിവസം പൂര്‍ത്തിയാകുന്നതിന് മൂന്നു ദിവസം മുമ്പാണ് ഗ്രനേഡ് കണ്ടെത്തിയത്. ദേവാലയത്തിന്റെ കെയര്‍ടേക്കറെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേറ്റ് ഇന്റലിജെന്സ്ിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് അറസ്റ്റ് നടന്നത്. ഇത് വന്‍ദുരന്തം ഒഴിവാക്കുകയും ചെയ്തു. ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്പ്രകാരം ബോംബ് തയ്യാറാക്കുന്നതിന് 250 യുഎസ് ഡോളര്‍ നല്‍കിയതായി വെളിപ്പെടുത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ ഒരു അപരിചിതന് ബാഗുമായി ദേവാലയത്തിലേക്ക് പ്രവേശിക്കുന്നത കാണാന്‍ കഴിയുന്നുണ്ട്. പോലീസിന്റെ അന്വേഷണം സുതാര്യമായിരിക്കണമെന്ന് കര്‍ദിനാള്‍ രഞ്ചിത്ത് ആവശ്യപ്പെട്ടു.