ലോകം കണ്ട ഏറ്റവും വലിയ ഗുരു യേശുക്രിസ്തു: ശ്രീകുമാരന്‍ തമ്പി

ദ്രോണാചാര്യര്‍, സന്ദീപനി, വസിഷ്ഠന്‍ എന്നിങ്ങനെ അനേകം അനേകം ഗുരുക്കന്മാരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ലോകം കണ്ടിട്ടുളളതില്‍ വച്ചേറ്റവും വലിയ ഗുരു യേശുക്രിസ്തുവാണ്. എന്റെ പഠനത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ള ഒരു കാര്യമാണ് ഇത്. ലോകത്ത് ഒരുപാട് ഗുരുക്കന്മാരുണ്ട്. മറക്കാന്‍ കഴിയാത്തത്ര മഹത്വമുള്ള ഗുരുക്കന്മാര്‍. പക്ഷേ യേശുക്രിസ്തു ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഗുരുവാണ്. മുപ്പതുകള്‍ താണ്ടാതെ മരിച്ചുപോയ ആ ദൈവപുത്രന്‍..യേശുക്രിസ്തു.

സത്യത്തെയും ധര്‍മ്മത്തെയും നാം എപ്പോഴും കൊല്ലും. അത് മനുഷ്യന്റെ സ്വഭാവമാണ്. നമ്മള്‍ കൊല്ലുന്നത് സത്യത്തെയും ധര്‍മ്മത്തെയും നീതിയെയുമാണ്. ഒരുപാടു ഗുരുക്കന്മാരെക്കുറിച്ച് ഞാന്‍ പഠിച്ചിട്ടുണ്ടെങ്കിലും ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഗുരു യേശുക്രിസ്തുവാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ യേശുവാണ് ശിഷ്യന്മാരുടെ കാലുകഴുകിയ ഒരേയൊരുഗുരു.

സാധാരണയായി നാം കാണുന്നത് ശിഷ്യന്മാരെക്കൊണ്ട് കാലുകള്‍ കഴുകിച്ച് രാജകീയ പ്രഭയില്‍ കഴിയുന്ന സന്യാസിമാരെയും സന്യാസിനിമാരെയുമാണ്. പക്ഷേ ശിഷ്യന്മാര്‍ പറയും ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടാണ് ഇങ്ങനെ കാലുകഴുകുന്നത് ഗുരുവിന് അതൊന്നും ഇഷ്ടമല്ല. അങ്ങനെയെങ്കില്‍ ഇരുന്നു കൊടുക്കാതിരുന്നുകൂടെ ഈ ഗുരുക്കന്മാര്‍ക്ക്?

അപ്പോള്‍ ശിഷ്യന്മാര്‍ ഗുരുവിന്റെ കാലുകഴുകുന്നത് വലിയ സംഭവമൊന്നുമല്ല. ആദ്യകാലം മുതല്‍ക്കേ അത് അങ്ങനെയായിരുന്നു. പക്ഷേ യേശുക്രിസ്തുവെന്ന ഗുരു ശി്ഷ്യന്മാരുടെ പാദങ്ങള്‍ കഴുകി. അതുകൊണ്ടാണ് യേശുക്രിസ്തുവാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഗുരുവെന്ന് ഞാന്‍ വിശ്വസിക്കുന്നത്.

(കവിയും ഗാനരചയിതാവും സംവിധായകനും നിര്‍മ്മാതാവുമാണ് ശ്രീകുമാരന്‍തമ്പി. സത്യനായകാ മുക്തിദായകാ, നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം തുടങ്ങിയ നിരവധി ക്രൈസ്തവഭക്തിഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുമുണ്ട്.)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.