118 ാം വയസിലും വിശുദ്ധ ബലിക്കായി ദേവാലയത്തില്‍ പോകുന്നതില്‍ മുടക്കം വരുത്താത്ത കന്യാസ്ത്രീ

സി്‌സ്റ്റര്‍ ആന്ദ്രെയെ വായനക്കാര്‍ക്ക് പരിചയമുണ്ട്. 118 വയസുള്ള കന്യാസ്ത്രീ. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തികളില്‍ രണ്ടാം സ്ഥാനക്കാരി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ. ഇക്കഴിഞ്ഞ ഫെബ്രുവരി 11 നായിരുന്നു സിസ്റ്റര്‍ ആന്ദ്രെയുടെ 118 ാംപിറന്നാള്‍. കഴിഞ്ഞവര്‍ഷം കോവിഡ് പിടികൂടിയെങ്കിലും പതിവുപോലെ ആന്ദ്രെ അതിനെയും കീഴടക്കി. അത് സിസ്റ്ററെ സംബന്ധിച്ചിടത്തോളം പുതിയൊരു നാഴികക്കല്ലായിരുന്നു.

ഈ പ്രായത്തിലും വിശുദ്ധ കുര്‍ബാനയ്ക്കായി ദേവാലയത്തില്‍ പോകുന്നതില്‍ ആന്ദ്രെ മുടക്കം വരുത്തിയിട്ടില്ല. പ്രാര്‍ത്ഥനയാണ് തനിക്ക് കരുത്തു നല്കുന്നതെന്നാണ് സിസ്റ്റര്‍ ആന്ദ്രെയുടെ വാക്കുകള്‍. പ്രത്യേകിച്ച് ദിവ്യബലി. അതുകൊണ്ട് ഈ പ്രായത്തിലും സിസ്റ്റര്‍ ദിവ്യബലിക്കണയുന്നു.

കോവിഡിന്റെ പേരില്‍ വിശുദ്ധ കുര്‍ബാനകള്‍ക്ക് മുടക്കം വരുത്തി എല്ലാം ഓണ്‍ലൈനായി മാറ്റിയിരിക്കുന്ന നമുക്കൊക്കെ സിസ്റ്റര്‍ ആന്ദ്രെ വലിയൊരു വെല്ലുവിളിയും പ്രചോദനവുമാണ്. സഭാനിയമങ്ങള്‍ പാലിക്കുന്നതില്‍ ഈ പ്രായത്തിലും അണുവിട മാറ്റംവരുത്തിയിട്ടില്ല.

രാവിലെ ഏഴുമണിക്ക് ഉണരും. വളരെ ലളിതമായ മുറിയാണ് സിസ്റ്ററുടേത്. ചെറിയൊരു കട്ടില്‍. മാതാവിന്റെ ഒരു രൂപവും മുറിയിലുണ്ട്. ആഡംബരമെന്ന് വേണമെങ്കില്‍ പറയാവുന്നത് ഒരു റേഡിയോ മാത്രം. കാഴ്ച മങ്ങിയതുകൊണ്ട് ഒറ്റയ്ക്ക് പോകാനാവില്ല. വീല്‍ച്ചെയറിലാണ് സ്ഞ്ചാരം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.