വത്തിക്കാന്‍ സിറ്റി: സൗത്ത് സുഡാന്‍ പര്യടനം സമാധാനത്തിന്റെ തീര്‍്ത്ഥാടനമായിരിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏറെ പ്രതീക്ഷയോടെയാണ് ഈ സന്ദര്‍ശനത്തെ താന്‍ നോക്കിക്കാണുന്നതെന്നും പാപ്പ അറിയിച്ചു. കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയും ഈ പര്യടനത്തില്‍ മാര്‍പാപ്പയുടെ സഹയാത്രികനാണ്. ക്ഷമയുടെയും സ്വാതന്ത്ര്യത്തിന്റെയും വഴിയിലൂടെ നേതാക്കന്മാരെ നയിക്കുക എന്നതാണ് ഈ സംയുക്തയാത്രകൊണ്ട് ആത്മീയനേതാക്കന്മാര്‍ ലക്ഷ്യംവയ്ക്കുന്നത്.
നിലവിലെ കണക്കുകൂട്ടലനുസരിച്ച് ജൂലൈ 5-7 തീയതികളിലാണ് പാപ്പായുടെ സൗ്ത്ത്‌സുഡാന്‍ സന്ദര്‍ശനം. ജൂലൈ രണ്ടുമുതല്‍ അഞ്ചുവരെ തീയതികളില്‍ പാപ്പ കോംഗോ സന്ദര്‍ശിക്കും.
സൗത്ത് സുഡാന്‍ യാത്ര സാധ്യമായാല്‍ പ്രസ്തുത രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ പാപ്പ ഫ്രാന്‍സിസ് ആയിരിക്കും. 2011 ജൂലൈ 9 ന് സ്വാതന്ത്ര്യം നേടിയ രാജ്യമാണ് സുഡാന്‍.
11 മില്യന്‍ ജനസംഖ്യയുള്ള രാജ്യത്ത് 37 ശതമാനവും കത്തോലിക്കരാണ്. 2019 ല്‍ പാപ്പ സൗത്ത് സുഡാന്‍ നേതാക്കന്മാരെ ആത്മീയധ്യാനത്തിനായി വത്തിക്കാനിലേക്ക് ക്ഷണിച്ചിരുന്നു.
85 കാരനായ പാപ്പായെ ഇപ്പോള്‍ കാല്‍മുട്ടുവേദന കലശലായി ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്.