സൗത്ത് കൊറിയ: നോര്‍ത്ത് കൊറിയായില്‍ നിന്നുളള അഭയാര്‍ത്ഥികളെ സ്വീകരിക്കാനായി സൗത്ത് കൊറിയായില്‍ കന്യാസ്ത്രീകള്‍ അഭയകേന്ദ്രം തുറന്നു. ലിറ്റില്‍ സേര്‍വന്റ്‌സ് ഓഫ് ദ ഹോളി ഫാമിലി കോണ്‍ഗ്രിഗേഷനാണ് നോര്‍ത്ത് കൊറിയായില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കായി അഭയകേന്ദ്രം തുറന്നിരിക്കുന്നത്.
ബിഷപ് പീറ്റര്‍ ലീ കെട്ടിടത്തിന്റെ ആശീര്‍വാദം നിര്‍വഹിച്ചു. നോര്‍ത്ത് കൊറിയായിലെ അഭയാര്‍ത്ഥികള്‍ ഏറെ ദുരിതങ്ങള്‍ അനുഭവിക്കുന്നവരാണ്. അവര്‍ക്ക് ആശ്വാസവും സമാധാനവും നല്‌കേണ്ടതുണ്ട്. ബിഷപ് സന്ദേശത്തില്‍ പറഞ്ഞു.
അഭയാര്‍ത്ഥികള്‍ക്ക് ഇത് അവരുടെ വീടായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദശാബ്ദങ്ങളായി സൗത്ത് കൊറിയായിലെ കത്തോലിക്കാസഭ നോര്‍ത്ത് കൊറിയായില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പലവിധ സേവനപ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ആയിരക്കണക്കിന് ആളുകള്‍ കഴിഞ്ഞവര്‍ഷങ്ങളിലായി നോര്‍ത്ത് കൊറിയായില്‍ നിന്ന് സൗത്ത് കൊറിയായിലേക്ക് ചേക്കേറിയിട്ടുണ്ട്.