വത്തിക്കാന്‍ സിറ്റി: സന്തോഷങ്ങളിലും സങ്കടങ്ങളിലും യേശുക്രിസ്തു നമ്മുടെ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതുവര്ഷസന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.ക്രിസ്തുവില്‍ ശരണപ്പെടാന്‍ എല്ലാവരെയും അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകള്‍ക്ക് അവിടുന്ന് അര്‍ത്ഥം നല്കുന്നു.
ഉണ്ണീശോ നമ്മെ ഒരിക്കലും നിരാശരാക്കുന്നില്ല. നമ്മുടെ അനുദിന ജീവിയാത്രയില്‍ ഉണ്ണീശോയെ പിന്തുടരാന് നാം പഠിക്കണം. അവിടുന്ന് നമുക്ക് പൂര്‍ണ്ണത നല്കുന്നു. സങ്കടത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളില്‍ അവിടുത്തെ ശരണപ്പെടുക. ക്രിസ്തു നല്കുന്ന പ്രത്യാശ നമ്മെ ഒരിക്കലും നിരാശരാക്കുന്നില്ല. ക്രിസ്തു വഴിയാണെന്നും അവിടുത്തെ ശരണപ്പെടുകയും അനുഗമിക്കുകയും ചെയ്യുക എന്നതാണ് മാതാവ് നമ്മോട് പറയുന്നതെന്നും പാപ്പ പറഞ്ഞു.