ചില സങ്കടങ്ങള്‍ ആരോടും തുറന്നുപറയാന്‍ പറ്റാത്തവയാണ്. ആര്‍ക്കും മനസ്സിലാവാത്തതുമാണ്. വേറെ ചില സങ്കടങ്ങളാകട്ടെ ആരോടെങ്കിലുമൊക്കെ തുറന്നുപറഞ്ഞാലും പ്രയോജനംലഭിക്കാത്തവയാണ്.
ഇനിയും മറ്റൊരുതരത്തിലുള്ള സങ്കടങ്ങളുണ്ട്, ആരോടെങ്കിലുമൊക്കെ തുറന്നുപറഞ്ഞാലും അപമാനവും അവഗണനയും മാത്രമായിരിക്കും തിരികെ കിട്ടുന്നത്. ഇവിടെയെല്ലാം സ്വയം സഹിക്കുക മാത്രമേ പോംവഴിയുള്ളു. പക്ഷേ ഉള്ളിലിരുന്ന് ആ സങ്കടങ്ങള്‍ നമ്മെ പൊള്ളിച്ചുകളയും. ഒരു മുള്‍പ്പടര്‍പ്പ് കത്തുന്നതുപോലെയാണ് അവ പലപ്പോഴും.
ഇത്തരം ഏകാന്തദു:ഖങ്ങളുമായി കഴിഞ്ഞുകൂടുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. ഒരുപക്ഷേ നാം തന്നെ അവരില്‍ ചിലരായിരിക്കും. നമ്മുടെ ഇങ്ങനെയുള്ള അവസ്ഥയിലേക്ക്, ഒറ്റപ്പെടലിലേക്ക്, സങ്കടങ്ങളിലേക്ക് ദൈവം ഇറങ്ങിവരും. ദൈവം നമ്മെ ആശ്വസിപ്പിക്കും. അതിനുള്ള വചനമാണ് ഏശയ്യ 10: 17
ഇതാ ആ വചനം താഴെ കൊടുക്കുന്നു.:
ഇസ്രായേലിന്റെ പ്രകാശം അഗ്നിയായും അവന്റെ പരിശുദ്ധന് ഒരു ജ്വാലയായും മാറും. അത് ജ്വലിച്ചു ഒറ്റദിവസം കൊണ്ട് അവന്റെ മുള്ളുകളും മുള്‍ച്ചെടികളും ദഹിപ്പിച്ചുകളയും. ഏശയ്യ 10: 17
ഈ വചനം നമ്മുടെ ഉള്ളിലുണ്ടായിരിക്കട്ടെ. ഈ വചനം നമുക്ക് ആശ്വാസം നല്‍കുക തന്നെ ചെയ്യും.