സ്‌നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ സുവര്‍ണ്ണജൂബിലി സമാപനം നാളെ

പാലാ: സ്‌നേഹഗിരി മിഷനറി സമൂഹത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷസമാപനം നാളെ സെന്റ് തോമസ് കത്തീ്ഡ്രലില്‍ നടക്കും. രാവിലെ ഒമ്പതിന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിക്ക് വിവിധ രൂപതാധ്യക്ഷന്മാര്‍ സഹകാര്‍മ്മികരായിരിക്കും.

പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തും.

ഫാ. അബ്രഹാം കൈപ്പന്‍പ്ലാക്കല്‍ സ്ഥാപിച്ചതാണ് സ്‌നേഹഗിരി സന്യാസിനി സമൂഹം. 2006 ഓഗസ്റ്റ് 15 ന് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ പദവിയുള്ള സന്യാസിനി സമൂഹമായി ഉയര്‍ത്തപ്പെട്ടു. കേരളത്തിലും പുറത്തും വിദേശത്തുമായി 108 ഭവനങ്ങളും 635 അംഗങ്ങളുമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.