വത്തിക്കാന്‍ സിറ്റി: ജപമാല ഭക്തി പ്രചരിപ്പിക്കാനായി വത്തിക്കാന്‍ സ്മാര്‍ട്ട് റോസറി ബ്രേസ്ലൈറ്റ് പുറത്തിറക്കി.iso , ആന്‍ഡ്രോയിഡ് ആപ്പില്‍ ചെയ്തിരിക്കുന്ന ഇതിന്റെ വില 100 യൂറോയാണ്. ബ്ലൂടൂത്ത് വാട്ടര്‍ റെസിസ്റ്റന്റ് ഡിജിറ്റലായ. ആ റോസറി ആമസോണില്‍ ലഭ്യമാണ്.
പാപ്പയുടെ വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമായ ക്ലിക്ക് റ്റു പ്രെയില്‍ ഇത് വില്പനയ്ക്കുണ്ട്. തായ് വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗാഡ്ജ് ടെക് കമ്പനിയാണ് സ്മാര്‍ട്ട് റോസറി വികസിപ്പിച്ചെടുത്തിരിക്കുന്നത്.
യുവജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ജപമാല സ്വസ്ഥമായി പ്രാര്‍ത്ഥിക്കാനായി ഇതുവഴിയുവജനങ്ങള്‍ക്ക് സ ാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലിക്ക് റ്റു പ്രേ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് ഈ വര്‍ഷം ജനുവരിയില്‍ യാമപ്രാര്‍ത്ഥനയ്ക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഉദ്ഘാടനം ചെയ്തത്.