ചെറുപ്രായം മുതല്‍ക്കേ നമ്മുടെ കുട്ടികളെ കത്തോലിക്കാധിഷ്ഠിതമായും ദൈവവിശ്വാസത്തിലും വളര്‍ത്തിക്കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും കടമയാണ്. അതിന് ആദ്യം ചെയ്യേണ്ടത് അവരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുകയാണ്.അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ അറിയുന്ന പ്രായം തൊട്ടുമാത്രമല്ലസംസാരിച്ചുതുടങ്ങുന്ന കാലം മുതല്‍ തന്നെ അവരെ പ്രാര്‍ത്ഥനകള്‍ പഠിപ്പിക്കുക. ചെറിയ ചെറിയ പ്രാര്‍ത്ഥനകളാണ് അവരെ പഠിപ്പിക്കേണ്ടത്. അതിനായി ഇതാ ചില പ്രാര്‍ത്ഥനകള്‍:
ഈശോയേ ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു.
ഇതാ കര്‍ത്താവിന്റെ ദാസി(ദാസന്‍) നിന്റെ വചനം എന്നില്‍ നിറവേറട്ടെ
കര്‍ത്താവിന്റെ നാമത്തില്‍ അനുഗ്രഹിക്കപ്പെടട്ടെ
എന്റെ ദൈവമേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു
കര്‍ത്താവായ ഈശോയേ ദൈവത്തിന്റെ പുത്രാ പാപിയായ എന്നോടു കരുണകാണിക്കണമേ
ഇതിലെല്ലാം ഏറ്റവും എളുപ്പമാണ് നെറ്റിയില്‍ കുരിശുവരച്ചുകൊണ്ടുള്ള പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍ എന്ന പ്രാര്‍ത്ഥന.