കൊച്ചി: സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സ്റ്റെഫിക്കും പരോള്‍ അനുവദിച്ച നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ജോമോന് പുത്തന്‍പുരയ്ക്കല്‍. കോവിഡ് സാഹചര്യത്തില്‍ 90 ദിവസത്തെ സ്പെഷ്യല്‍ പരോള്‍ മെയ് മാസത്തില്‍ ഇരുവര്‍ക്കും അനുവദിച്ചിരുന്നു.
പകര്‍ച്ചവ്യാധി കണക്കിലെടുത്ത് പ്രിസണ്‍ ഡിപ്പാര്‍ട്ട്മെന്റ് 1500 തടവുകാരെ പരോളില്‍ വിട്ടയച്ചിരുന്നു. ജയിലില്‍ അഞ്ചുമാസം പോലും പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് ഫാ. കോട്ടൂരിനും സിസ്റ്റര്‍ സ്റ്റെഫിക്കും പരോള്‍ അനുവദിച്ചതെന്നും ഇത്തരത്തിലുള്ള പരോള്‍ പത്തുവര്‍ഷമെങ്കിലും ജയിലില്‍ കഴിയുന്നവര്‍ക്കാണ് നല്‍കുന്നതെന്നും ജോമോന് ആരോപിക്കുന്നു. സഭയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അനധികൃതമായ പരോള്‍ ഇരുവര്‍ക്കും അനുവദിച്ചതെന്നാണ് ജോമോന്റെ ആക്ഷേപം.
സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് ആരംഭിച്ചതുമുതല്‍ സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും പ്രതികൂട്ടിലാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍.