സിസ്റ്റര്‍് ആന്ദ്രെ റാന്‍ഡന്‍ 118 ാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ അത്് ചരിത്രത്തിലെ തന്നെ സുപ്രധാന നിമിഷമായി.ഇന്നലെയായിരുന്നു സിസ്റ്റര്‍ ആന്ദ്രെയുടെ പിറന്നാള്‍. ഫ്രാന്‍സിലെ കന്യാസ്ത്രീയായ ആന്ദ്രെ യൂറോപ്പില്‍ ജീവിച്ചിരിക്കുന്നതില്‍ വച്ചേറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തിലെ രണ്ടാമത്തെ വ്യക്തിയുമാണ്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സിസ്റ്റര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. പ്രൊട്ടസ്റ്റന്റ് വിശ്വാസത്തില്‍ നിന്ന് 19 ാം വയസില്‍ കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ് സിസ്റ്റര്‍. നാല്പതാം വയസിലാണ് കന്യാസ്ത്രീയായത്. അതുവരെ ഫ്രഞ്ചു ഹോസ്പിറ്റലിലെ നേഴ്‌സായിരുന്നു. വിന്‍സെന്റ് ഡി പോള്‍ സ്ഥാപിച്ച ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സഭാംഗമാണ്. മരണമടഞ്ഞ തന്റെ സഹോദരനോടുള്ള ആദരസൂചകമായിട്ടാണ് സിസ്റ്റര്‍ ആന്ദ്രെ പ്രസ്തുത പേര് സ്വീകരിച്ചിരിക്കുന്നത്.
2019 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സിസ്റ്റര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ജപമാലയും കാര്‍ഡും അയച്ചിരുന്നു. പ്രാര്‍ത്ഥനയും ചൂടു കൊക്കോയുമാണ് തന്റെ സന്തോഷത്തിന്റെയും ആയുസിന്റെയും രഹസ്യമെന്നാണ് സിസ്റ്റര്‍ പറയുന്നത്.