പരിശുദ്ധ മാതാവിന്റെ ചിത്രം ആര്‍ക്കാണ് പരിചയമില്ലാത്തത്? എത്രയെത്ര വ്യത്യസ്തങ്ങളായ മേരീ ചിത്രങ്ങള്‍. എന്നാല്‍ ആ ചിത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന സിംബലുകളുടെ അര്‍ത്ഥത്തെക്കുറിച്ച് എത്രപേര്‍ക്ക് അറിവുണ്ടാവും?
മാതാവിന്റെ ഹൃദയത്തിന്റെ അര്‍ത്ഥം അമ്മയുടെ സ്‌നേഹത്തെയാണ് അവതരിപ്പിക്കുന്നത്. മനുഷ്യകുലത്തോട് മുഴുവനുമുളള അവളുടെ സ്‌നേഹത്തിന്റെ അടയാളമാണ് ആ ഹൃദയം. ആ ഹൃദയത്തിലെ അഗ്‌നി ക്രിസ്തുവിനോടും നമ്മോടുമുള്ള സ്‌നേഹത്തിന്റെ അടയാളമാണ് കാണിക്കുന്നത്.
ചില ചിത്രങ്ങളില്‍ മാതാവിന്റെ ഹൃദയത്തില്‍ ഒരു വാളിനെ ചിത്രീകരിച്ചിട്ടുണ്ട്. മാതാവിന്റെ സങ്കടങ്ങളുടെ പ്രതീകമാണ് ആ വാള്‍. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോകും എന്ന ശിമയോന്റെ വാക്കുകളെ ഓര്‍മ്മിക്കുക.
മാതാവിന്റെ ചിത്രത്തിലെ റോസാപുഷ്പങ്ങള്‍ അവളുടെ പരിശുദ്ധിയെയാണ് സൂചിപ്പിക്കുന്നത്.
പരിശുദ്ധ അമ്മേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ