പല വിധ പകര്‍ച്ചവ്യാധികളുടെ വേദനയിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്.കുടുംബത്തില്‍ ഒരാള്‍ രോഗിയായാല്‍ പോലും കുടുംബത്തിന്റെ സാമ്പത്തികനിലയുള്‍പ്പെടെ പലതും താറുമാറാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദൈവകൃപയില്‍ ആശ്രയിക്കുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ. ദൈവകൃപയില്‍ ആശ്രയിക്കുന്നത് പ്രാര്‍ത്ഥനയിലൂടെയാണല്ലോ. ഇതാ അത്തരം സന്ദര്‍ഭങ്ങളില്‍ ചൊല്ലേണ്ട ഒരു പ്രാര്‍ത്ഥന.
കര്‍ത്താവേ, കുടുംബം എന്ന സമ്മാനം നല്കി ഞങ്ങളെ അവിടുന്ന് അനുഗ്രഹിച്ചുവല്ലോ. അവിടുത്തെ സ്‌നേഹത്തിനും ശക്തിക്കും ആശ്വാസത്തിനും ഞങ്ങള്‍ നനന്ദിപറയുന്നു. രോഗിയായ( വ്യക്തിയുടെ പേര് പറയുക) അവിടുത്തേയ്ക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു. അവിടുത്തെ കൃപാകടാക്ഷം ഞങ്ങള്‍ ഓരോരുത്തരുടെയും മേലും പ്രത്യേകിച്ച( വ്യക്തിയുടെ പേര്) മേലും ഉണ്ടായിരിക്കണമേ.
എത്രയും പെട്ടെന്ന് സൗഖ്യംപ്രാപിക്കാന്‍ അവിടുന്ന് ഇടവരുത്തണമേ.അതുവഴി അവിടുത്തെ മഹത്വം ദര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കട്ടെ. ഞങ്ങളുടെ ജീവിതയാത്രയില്‍ കൂടെയുണ്ടാവണമേ സഹനങ്ങളെ അതിജീവിച്ച് അവിടുത്തെ സ്തുതിക്കുവാനും അങ്ങേ കാരുണ്യം ലോകത്തോട് പ്രഘോഷിക്കാനും ഞങ്ങള്‍ക്ക് ഇടയാവണമേ. ആമ്മേന്‍.