വത്തിക്കാന്‍ സിറ്റി: ഒന്നുമില്ലാതെ ആരും പോകാതിരിക്കാന്‍ നമുക്കുള്ളത് കുറച്ചാണെങ്കിലും അവരുമായി പങ്കുവയ്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തില്‍ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
നമ്മുടെ ജീവിതശൈലിയെക്കുറിച്ചും നമുക്ക് ചുറ്റുമുള്ള വിവിധ തരം ദാരിദ്ര്യങ്ങളെക്കുറിച്ചും വിചിന്തനം ചെയ്യാന്‍ ആരോഗ്യപരമായ ഒരു വെല്ലുവിളിയായാണ് ദരിദ്രരുടെ ആഗോളദിനത്തെ കാണേണ്ടത്. ദരിദ്രരോടുള്ള പരിഗണന സ്‌നേഹത്തിന്റെ സത്യസന്ധതയുടെ പരീക്ഷയാണ്എന്ന തിരുവചനത്തെ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പ സന്ദേശം നല്കിയത്. ദരിദ്രരോട് കാണിക്കുന്ന ഔദാര്യത്തിന്റെ അടിസ്ഥാനം ദരിദ്രനാകാന്‍ തീരുമാനിച്ച ദൈവപുത്രന്റെ മാതൃക തന്നെയാണ്.
പണമല്ല പ്രശ്‌നമെന്നും അത് നമ്മുടെഅനുദിന ജീവിതത്തിന്റെയും സാമൂഹികബന്ധത്തിന്റെയും ഭാഗമാണ് എന്ന് അംഗീകരിക്കുന്ന പാപ്പ പണത്തിന് കൊടുക്കുന്ന മൂല്യംപരിശോധിക്കാന്‍ ഓരോരുത്തരോടും ആവശ്യപ്പെട്ടു.
പണം ജീവിതത്തിന്റെ മുഖ്യലക്ഷ്യമായി മാറരുത്.പണത്തോടുള്ള അടുപ്പം യാഥാര്‍ത്ഥ്യബോധത്തോടെ ജീവിതത്തെ കാണുന്നത തടയുകയും മറ്റുള്ളവരുടെ ആവശ്യങ്ങളോട് നമ്മെ അന്ധരാക്കുകയും ചെയ്യും. പാപ്പ പറഞ്ഞു.