ഇസ്ലാമബാദ്: പാക്കിസ്ഥാന് മുന്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രിയും ക്രൈസ്തവനുമായ ഷഹബാസ് ഭാട്ടിയുടെ ഓര്‍മ്മകള്‍ക്ക് 11 വര്‍ഷം.
2011 മാര്‍ച്ച് രണ്ടിനായിരുന്നു അദ്ദേഹം വധിക്കപ്പെട്ടത്. ക്രിസ്തീയ വിശ്വാസത്തിന്റ പേരിലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. പാക്കിസ്ഥാനിലെ വിവാദമായ ദൈവനിന്ദാനിയമത്തിനെതിരെ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. തന്മൂലം ഇസ്ലാം മതമൗലികവാദികളുടെ ഭീഷണി തുടര്‍ച്ചയായി അദ്ദേഹം നേരിടുന്നുമുണ്ടായിരുന്നു. അത്തരത്തിലുളള ഭീഷണികള്ക്കൊടുവിലായിരുന്നു ഭാട്ടിയുടെ ദാരുണാന്ത്യം.