വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സഭകള്‍ സൃഷ്ടിയുടെ പൂക്കാലത്തിന് വേണ്ടി ഒരുമിക്കുന്നു. കത്തോലിക്കര്‍, ആംഗ്ലിക്കന്‍സ്, ഓര്‍ത്തഡോക്‌സ് സഭകളുടെ മേല്‍ നോട്ടത്തിലാണ് സീസണ്‍ ഓഫ് ക്രിയേഷന്‍ എന്ന മാസാചരണം സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ നാലുവരെയാണ് ഈ പ്രത്യേക മാസാചരണം.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആഗോളതലത്തില്‍ അവബോധം ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വത്തിക്കാന്‍ പ്രിഫെക്ട് കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണ്‍ ആണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.
1989 മുതല്‍ ഓര്‍ത്തഡോക്‌സ് സഭ സൃഷ്ടികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാ ദിനം ആചരിച്ചിരുന്നു. ഒക്ടോബര്‍ നാല് ആണ് അതിനായി തിരഞ്ഞെടുത്തിരുന്നത്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാള്‍ ദിനമാണ് ഒക്ടോബര്‍ നാല്.