അരിസോണ: ഇന്ന് മുതല്‍ ആരംഭിക്കുന്ന സാത്താനിക് കോണ്‍ഫ്രന്‍സിനെതിരെ ആത്മീയമായി യുദ്ധം ചെയ്യണമെന്നും പ്രാര്‍ത്ഥനയില്‍ ഒരുമിക്കണമെന്നും ഫൊനീക്സ് രൂപതാധ്യക്ഷന്‍ ബിഷപ് തോമസ് ഓംസ്റ്റെഡ്. അരിസോണയിലെ സാത്താനിക് ടെമ്പിളിന്റെ ആഭിമുഖ്യത്തിലാണ് സാത്താന്‍കോണ്‍ എന്ന പേരിട്ടിരിക്കുന്ന കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. 13 വരെയാണ് കോണ്‍ഫ്രന്‍സ്.
ഇതിനെതിരെ പരസ്യമായ പ്രതിഷേധപ്രകടനമല്ല വിശ്വാസികളെന്ന നിലയില്‍ നടത്തേണ്ടതെന്നും പകരം പ്രാര്‍ത്ഥന, ഉപവാസം, പാപികളുടെ മാനസാന്തരത്തിനുവേണ്ടിയുള്ള പ്രായശ്ചിത്തപ്രവൃത്തികള്‍ എന്നിവയാണ് ചെയ്യേണ്ടതെന്നും ബിഷപ് തോമസ് പറയുന്നു. സാത്താനെ നേരിടാന്‍ നാം പ്രയോഗിക്കേണ്ടത് ആത്മീയമായ ആയുധങ്ങളാണ്. മാതാവിന്റെയും വിശുദ്ധരുടെയും നൊവേനകള്‍ ചൊല്ലുക, വിശുദ്ധ മിഖായേലിനോടുളള പ്രാര്‍ത്ഥന ചൊല്ലുക എന്നീ നിര്‍ദ്ദേശങ്ങളുമുണ്ട്.