ന്യൂഡല്‍ഹി: ഈശോസഭാംഗവും പ്രശസ്ത ദൈവശാസ്ത്രജ്ഞനും സംസ്‌കൃത പണ്ഡിതനുമായ ഫാ. ജോര്‍ജ് ഗിസ്‌പെര്‍ട്ട് സൗച്ച് അന്തരിച്ചു. 90 വയസായിരുന്നു.
ഫാദര്‍ ഗിസ്‌പെര്‍ട്ട് എന്നായിരുന്നു അദ്ദേഹം പൊതുവെ അറിയപ്പെട്ടിരുന്നത്. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെതുടര്‍ന്നായിരുന്നു മരണം. നിരവധി സെമിനാരി വിദ്യാര്‍ത്ഥികളുടെ ഗുരുവായ ഇദ്ദേഹം സ്‌പെയ്ന്‍ കാരനാണ്.
സംസ്‌കൃതത്തില്‍അവഗാഹമുണ്ടായിരുന്ന ഫാദര്‍ ഗിസ്‌പെര്‍ട്ട് അതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. സംസ്‌കൃതപഠനം തുടക്കത്തില്‍ വളരെ ദുഷ്‌ക്കരമായിരുന്നു. പക്ഷേ എനിക്ക് അതിനോട് വല്ലാത്ത ദാഹമായിരുന്നു.
തിയോളജിയിലും സംസ്‌കൃതത്തിലും ബിരുദം നേടിയ വ്യക്തിയായിരുന്നു ഫാ. ഗിസ്‌പെര്‍ട്ട്.