സാന്‍ഫ്രാന്‍സിസ്‌ക്കോ: ദേവാലയങ്ങളില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ നൂറു പേര്‍ക്ക് പങ്കെടുക്കാന്‍ സാന്‍ഫ്രാന്‍സിസ്‌ക്കോ മേയര്‍ അനുവാദം നല്കി. ഇന്നലെയാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്.
കത്തോലിക്കര്‍ക്ക് ഇങ്ങനെയൊരു അനുവാദം നല്കിയതിന് മേയര്‍ക്ക് ആര്‍ച്ച് ബിഷപ് സാല്‍വത്താറോ കോര്‍ഡിലിയോണ്‍ നന്ദി അറിയിച്ചു. വിശ്വാസം അത്യാവശ്യഘടകമാണെന്ന് അദ്ദേഹം മനസ്സിലാക്കിയതില്‍ സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് കൂടുതല്‍ ആളുകളെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 35,000 പേര്‍ പരാതി സമര്‍പ്പിച്ചതും തങ്ങളുടെ വിശ്വാസത്തിന്റെ സാക്ഷ്യമായി സെന്റ് മേരീസ് കത്തീഡ്രലിന്റെ ഔട്ട് ഡോറില്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുകൂടിയതും.