വിശുദ്ധരെന്ന് പറയുമ്പോള്‍ നമ്മുടെ ധാരണ പ്രാര്‍ത്ഥനയും പരിത്യാഗപ്രവൃത്തികളുമായി മാത്രം ജീവിക്കുന്നവരാണെന്നാണ്. വിശുദ്ധിയുടെ ഈ പൊതുഗുണത്തിന് പുറമെ ചില വിശുദ്ധരെല്ലാം പ്രഗത്ഭരായ ഭൂതോച്ചാടകര്‍ കൂടിയായിരുന്നു. സാത്താന്‍ ഒരു യാഥാര്‍ത്ഥ്യമാണെന്ന് മനസ്സിലാക്കി ആത്മരക്ഷയ്ക്ക് വേണ്ടി സാത്താനെ ജീവിതങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ഇവര്‍ക്ക് സവിശേഷമായ സിദ്ധിയുണ്ടായിരുന്നു.
വിശുദ്ധരും അതേ സമയം ഭൂതോച്ചാടകരുമായ ചിലരെ നമുക്കിവിടെ പരിചയപ്പെടാം. വാഴ്ത്തപ്പെട്ട വില്യം ഓഫ് ടൗലോസ് ആണ് അതില്‍ പ്രധാനി. അഗസ്റ്റീയന്‍ സന്യാസിയായിരുന്ന ഇദ്ദേഹം ആത്മീയഗുരുവും ഫ്രാന്‍സിലെ എണ്ണം പറഞ്ഞ ഭൂതോച്ചാടകനുമായിരുന്നു.
വിശുദ്ധ ഫ്രാന്‍സിസ് ബ്രോഗിയ പ്രാര്‍ത്ഥിക്കുമ്പോള്‍ തന്നെ സാത്താന്‍ ശക്തികള്‍ വിട്ടുപോകുമായിരുന്നു. സാത്താന്‍ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്ന ഒരു വിശുദ്ധനായിരുന്നു ഈജിപ്തിലെ അന്തോണി. പക്ഷേ വിശുദ്ധികൊണ്ട് അദ്ദേഹം അതിനെയെല്ലാം അതിജീവിച്ചു.
കുരിശടയാളത്തിന്റെ ശക്തിയാല്‍ സാത്താനെ ഓടിക്കുവാന്‍ വിശുദ്ധ ബെനഡിക്ടിന് സാധിച്ചിരുന്നു.റോമിലെ വിശുദ്ധ പത്രോസും പ്രഗത്ഭനായ ഒരു ഭൂതോച്ചാടകനായിരുന്നു.