ഫാത്തിമാ മിസ്റ്റിക് വിശുദ്ധ ഫ്രാന്‍സിസ്‌ക്കോയെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?


ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ട് ദര്‍ശനം നല്കിയ ഇടയബാലകരിലൊരാളാണ് വിശുദ്ധ ഫ്രാന്‍സിസ്‌ക്കോ എന്ന് നമുക്കറിയാം. ഈ കൊച്ചുവിശുദ്ധന്റെ ചരമവാര്‍ഷികം എപ്രിൽ നാലിനാണ് തിരുസഭ ആചരിക്കുന്നത്

വിശുദ്ധ ഫ്രാന്‍സിസ്‌ക്കോയെക്കുറിച്ച് ഏതാനും ചില കാര്യങ്ങള്‍ ഇതാ:

മാതാവ് പ്രത്യക്ഷപ്പെടുമ്പോള്‍ ഫ്രാന്‍സിസ്‌ക്കോയ്ക്ക് എട്ടു വയസായിരുന്നു പ്രായം. മാതാവിന്റെ സാന്നിധ്യം അറിഞ്ഞിരുന്നുവെങ്കിലും അവന് മാതാവിന്റെ സ്വരം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ജസീന്തയ്ക്കും ലൂസിയായ്ക്കും മാത്രമേ മാതാവിന്റെ സ്വരം കേള്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ.

മാനുവലും ഒളിമ്പിയ മാര്‍ട്ടോയും ആയിരുന്നു മാതാപിതാക്കള്‍.. ആ ദമ്പതികളുടെ ഏഴു മക്കളില്‍ ആറാമനായിരുന്നു ഫ്രാന്‍സിസ്‌ക്കോ.

സ്വര്‍ഗ്ഗം ലക്ഷ്യമാക്കി മാത്രമായിരുന്നു അവന്റെ ജീവിതം. എനിക്ക് മറ്റൊന്നും വേണ്ട. എനിക്ക് മരിച്ച് സ്വര്‍ഗ്ഗത്തില്‍ പോയാല്‍ മാത്രം മതി. ഇതായിരുന്നു ഫ്രാന്‍സിസ്‌ക്കോയുടെ എപ്പോഴത്തെയും ആഗ്രഹവും ചിന്തയും.

സഹജീവികളോട് മാത്രമല്ല പക്ഷിമൃഗാദികളോടു പോലും അവന് അനുകമ്പയും സ്‌നേഹവും ഉണ്ടായിരുന്നു. ഒരിക്കല്‍ ഒരു കൂട്ടുകാരന് പണം കൊടുത്താണ് കൂട്ടിലടച്ചിരുന്ന ഒരു പക്ഷിയെ അവന്‍ മോചിപ്പിച്ചത്.

ആദ്യകുര്‍ബാന സ്വീകരിക്കുന്നതിന് മുമ്പ് രോഗബാധിതനായിട്ടാണ് ഫ്രാന്‍സിസ്‌ക്കോ മരണമടഞ്ഞത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.