മോസ്ക്കോ: റഷ്യ യുക്രെയ്നില്‍ നടത്തുന്ന അധിനിവേശത്തിനെതിരെയോ പുടിനെതിരെയോ പരസ്യമായി സംസാരിക്കുന്ന വൈദികര്‍ക്ക് നേരെ കടുത്ത അച്ചടക്ക നടപടികളുമായി റഷ്യ. പിഴ ചുമത്തുകയോ വിമര്‍ശനം തുടര്‍ന്നാല്‍ ജയില്‍ശിക്ഷയോ ആണ് വൈദികര്‍ക്ക് നേരിടേണ്ടിവരുന്നത്. റഷ്യയിലെ ഓര്‍ത്തഡോക്സ് വൈദികരായ ജോര്‍ജി ഈദേല്സ്റ്റിന്, ലോണ്‍ ബര്‍ഡിന്‍ എന്നിവര്‍ക്ക് നേരെയാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. യുദ്ധത്തിനെതിരെ സംസാരിക്കുമ്പോള്‍ സ്വഭാവികമായും അത് പാത്രിയാര്‍ക്ക കിറിലിന് നേരെയുള്ള വിമര്‍ശനവും കൂടിയായി മാറുന്നുണ്ട്.
ഞാനൊരു മോശം വൈദികനാണോയെന്ന് ഭയക്കുന്നു. കാരണം ഞാന്‍ ഇതുവരെയും യുദ്ധത്തിനെതിരെ സംസാരിച്ചിട്ടില്ല. ഫാ. ഈദേല്സ്റ്റിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. യുക്രെയ്നിലെ നിരപരാധികളുടെ രക്തം പുരണ്ടിരിക്കുന്നത് ഭരണാധികാരികളുടെയോ പട്ടാളക്കാരുടെയോ കൈകളില്‍ മാത്രമല്ല യുദ്ധത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നവരുടെയെല്ലാം കൈകളിലാണ്. അദ്ദേഹം തുടര്‍ന്നു പറയുന്നു.
എന്നാല്‍ 160 റീജിയനുള്ള റഷ്യന്‍ സഭയില്‍ രണ്ടു വൈദികര്‍ മാത്രമാണ് ഇങ്ങനെയൊരു പ്രതികരണം നടത്തിയിരിക്കുന്നതെന്നാണ് ഉന്നതപദവി വഹിക്കുന്ന മെട്രോപ്പോലീത്തയുടെ പ്രതികരണം.
മാര്‍ച്ച് 1 ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ 280 വൈദികരും ഡീക്കന്മാരും യുക്രെയ്ന് നേരെ റഷ്യ നടത്തുന്ന അധിനിവേശം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിരുന്നു.