ജീവനുവേണ്ടി ജപമാല പ്രാര്‍ത്ഥനയുമായി അമേരിക്ക

വാഷിംങ്ടണ്‍: ജപമാല മാസാചരണത്തിലേക്ക് പ്രവേശിക്കുന്ന ഒക്ടോബറില്‍ മില്യന്‍കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജപമാല പ്രാര്‍ത്ഥന നടത്താന്‍ അമേരിക്കയിലെ മൂന്ന് കത്തോലിക്കാസംഘടനകളുടെ ആഹ്വാനം. നിയമപരമായ അബോര്‍ഷന്‍ അവസാനിപ്പിക്കുകയും ഗര്‍ഭിണികളായിരിക്കുന്ന അമ്മമാര്‍ക്ക് പിന്തുണ നല്കുകയുമാണ് ജപമാല പ്രാര്‍ത്ഥനയുടെ ലക്ഷ്യം. ഇഡബ്യുറ്റി എന്‍ സിഇഒ മൈക്കല്‍ വാര്‍സോ, റെലവന്റ് റേഡിയോ സിഇഒ ഫാ. ഫ്രാന്‍സിസ് ജെ ഹോഫ്മാന്‍സ നാപ്പ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ടിം ബുഷ്‌ക് എന്നിവരാണ് ജപമാല പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം മുഴക്കിയിരിക്കുന്നത്.

യുഎസിലെ കത്തോലിക്കാസഭ ഒക്ടോബര്‍ മാസം ജീവനെ ആദരിക്കാനുള്ള മാസമായി ആചരിക്കുകയാണ്. ഒക്ടോബറിലെ ആദ്യ ഞായര്‍ ഈ വര്‍ഷം മുതല്‍ റെസ്‌പെക്ട് ലൈഫ് സണ്‍ഡേ ആയും ആചരിക്കും. ഒക്ടോബര്‍ മുഴുവന്‍ ആളുകള്‍ ജീവനു വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അങ്ങനെ മില്യന്‍ കണക്കിന് അമേരിക്കക്കാരെ പ്രാര്‍ത്ഥനയില്‍ ചേര്‍ത്തുനിര്‍ത്താനുമാണ് ശ്രമമമെന്ന് സംഘാടകര്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.