ചെറു പ്രായം മുതല്‍ക്കേ കുട്ടികളെ ജപമാല ശീലിപ്പിക്കുന്നത് വളരെ നല്ല കാര്യമാണ്. കുടുംബപ്രാര്‍ത്ഥനകളില്‍ ജപമാല ചൊല്ലാറുണ്ടെങ്കിലും കുട്ടികള്‍ക്ക് ദിവ്യരഹസ്യങ്ങളെക്കുറിച്ച് കൃത്യമായി അറിവുണ്ടായിരിക്കുകയില്ല.
മക്കള്‍ക്ക് അക്കാര്യം പറഞ്ഞുകൊടുക്കുന്ന മാതാപിതാക്കളും കുറവായിരിക്കും. അതുകൊണ്ട് സ്‌കൂളിലേക്ക് അയ്ക്കാന്‍ തുടങ്ങിയ കുട്ടികളെ ദിവസവും രാവിലെ ജപമാലയിലെ ഓരോ രഹസ്യങ്ങളും ഓരോ ദിവസവും എന്ന രീതിയില്‍ പറഞ്ഞുകൊടുക്കുന്നതും പഠിപ്പിക്കുന്നതും വളരെ നല്ലകാര്യമാണ്.
അതായത് തിങ്കളാഴ്ച സന്തോഷത്തിന്റെ രഹസ്യങ്ങളിലെ ഒന്നാം രഹസ്യം ചൊല്ലി പത്തു ദശകം പൂര്‍ത്തിയാക്കുക. ചൊവ്വാഴ്ച സന്തോഷത്തിന്റെ രഹസ്യങ്ങളിലെ രണ്ടാം രഹസ്യം ചൊല്ലിക്കുക. തുടര്‍ന്നുളള ഓരോ ദിവസങ്ങളില്‍ ഓരോ രഹസ്യം വീതം ചൊല്ലിക്കുക. നിങ്ങളും ആ പ്രാര്‍ത്ഥനയില്‍ പങ്കുചേരുക.
സന്തോഷം കഴിഞ്ഞ് അടുത്ത രഹസ്യങ്ങളും ഇതുപോലെ തന്നെ ചൊല്ലിക്കുക. ഇതുവഴി ജപമാലയിലെ രഹസ്യങ്ങളെക്കുറിച്ച് കുഞ്ഞുപ്രായത്തിലേ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. അമ്മയോട് സ്‌നേഹത്തിലായിരിക്കാനും കഴിയും. ഇങ്ങനെ ചൊല്ലുന്നത് ശരിയാണോയെന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം. എണ്ണത്തെക്കാളേറെ ഗുണമാണ് പ്രധാനം. നമ്മുടെ ആത്മാര്‍ത്ഥതയും.
ഇങ്ങനെ ജപമാല ചൊല്ലുന്നതുവഴി നമ്മുടെ കുഞ്ഞുമക്കളെ പരിശുദ്ധ അമ്മ വാത്സല്യത്തോടെ പൊതിഞ്ഞുപിടി്ക്കുകയും ചെയ്യും.