വത്തിക്കാന്‍ സിറ്റി: സിറിയായിലെ ക്രൈസ്തവര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ ആറായിരത്തോളം വെഞ്ചരിച്ച കൊന്തകള്‍ സമ്മാനിച്ചു .മാതാവിന്റെ സ്വര്‍ഗ്ഗാരോപണതിരുനാള്‍ സമ്മാനമായിട്ടാണ് പാപ്പ കൊന്തകള്‍ നല്കിയത്.
വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥന ശക്തിയുള്ളതാണ്. മിഡില്‍ ഈസ്റ്റിലും ലോകമെങ്ങും സമാധാനം പുലരാന്‍ വേണ്ടി നമുക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം. ഇന്നലെ യാമപ്രാര്‍ത്ഥനാവേളയില്‍ പാപ്പ പറഞ്ഞു. കാത്തലിക് ചാരിറ്റി എയ്ഡ് റ്റു ദി ചര്‍ച്ച് നിര്‍മ്മിച്ച കൊന്തകളാണ് പാപ്പ വെഞ്ചരിച്ചത്. യുദ്ധത്തില്‍ പ്രിയതും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ടുപോയവരെല്ലാം തന്റെ ഹൃദയത്തിലുണ്ടെന്ന് പാപ്പ വ്യക്തമാക്കി.
ഓരോ നിമിഷവും നമ്മുടെ കയ്യില്‍ ജപമാല ഉണ്ടായിരിക്കണമെന്നും നാം കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങളിലേക്ക് നാം അടുത്തുചെല്ലും. മാതാവ് എല്ലാവരുടെയും അമ്മയാണ്. തന്റെ മക്കള്‍ക്ക് ഏറ്റവും നല്ലത് എന്താണ് വേണ്ടതെന്ന് അവള്‍ക്കറിയാം. അമ്മ ഓരോ മക്കളോടും പറയുന്നത് ഇതാണ്, നിങ്ങള്‍ ദൈവത്തിന്റെ കണ്ണില്‍ അമൂല്യരാണ്. നിങ്ങള്‍ ലോകത്തിലെ ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരല്ല, സ്വര്‍ഗ്ഗത്തിലെ വലിയ സന്തോഷങ്ങള്‍ക്ക് വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണ് നിങ്ങള്‍ ഓരോരുത്തരും.
Daily I will pray Rosary