ആറ്റം ബോംമ്പിനും തകര്‍ക്കാനാവാത്ത കൊന്ത, നാഗസാക്കിയില്‍ നിന്നൊരു അത്ഭുതം

വര്‍ഷം 1945 ഓഗസ്റ്റ് 9

ജപ്പാനിലെ നാഗസാക്കിയില്‍ ആറ്റം ബോബ് വീണു. ഹിരോഷിമയില്‍ ആറ്റം ബോബ് വീണ് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ ദുരന്തം അരങ്ങേറിയത്. രണ്ടു ദുരന്തങ്ങളിലും കൂടി കൊല്ലപ്പെട്ടത് 129,000 നും 226000 നും ഇടയിലുള്ള ആളുകള്‍. എന്നാല്‍ ആ ദുരിതപ്പെയ്ത്തിനിടയിലും യാതൊരു പരിക്കും പറ്റാതെ ഒരു കൊന്ത കണ്ടെത്തി.

ഇന്ന് ആ കൊന്ത നാഗസാക്കിയിലെ അറ്റോമിക് ബോംബ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് നാശാവശിഷ്ടങ്ങളുടെ ചാരക്കൂമ്പാരത്തിനിടയില്‍ നിന്നാണ് ഈ കൊന്ത കണ്ടെടുക്കപ്പെട്ടത്. സ്‌ഫോടനത്തില്‍ കൊല്ല്‌പ്പെട്ട ഒരു സ്ത്രീയുടേതാണ് ഈ കൊന്ത. നാഗസാക്കിയില്‍ നടന്ന ആറ്റം ബോംബ് സ്‌ഫോടനത്തിന്റെ നാല്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആ സ്ത്രീയുടെ മകള്‍ മ്യൂസിയത്തിന് ഈ കൊന്ത സമര്‍പ്പിക്കുകയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.