വത്തിക്കാന്‍ സിറ്റി: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റൊമേനിയായിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക പര്യടനം മെയ് 31 മുതല്‍ ജൂണ്‍ രണ്ടുവരെ നടക്കും. പാപ്പയുടെ മുപ്പതാമത് രാജ്യാന്തര പര്യടനമാണ് ഇത്. മാതൃസംരക്ഷണയില്‍ നമുക്ക് ഒരുമിച്ച് നടക്കാം എന്നതാണ് സന്ദര്‍ശനത്തിന്റെ ആപ്തവാക്യം.
റൊമേനിയായില്‍ കത്തോലിക്കര്‍ വെറും നാലു ശതമാനം മാത്രമാണ്. പരിശുദ്ധ മറിയത്തോട് അഗാധമായ ഭക്തിയും സ്‌നേഹവുമുള്ളവരാണ് റൊമേനിയാക്കാര്‍. ദൈവമാതാവിന്റെ തോട്ടമെന്നാണ് അവര്‍ തങ്ങളുടെ രാജ്യത്തെ വിശേഷിപ്പിക്കുന്നത്.