വത്തിക്കാന്‍സിറ്റി: മാള്‍ട്ട സന്ദര്‍ശനം കഴിഞ്ഞ് തിരികെ വത്തിക്കാനിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ നയിച്ച മാതൃസംരക്ഷണത്തിന് നന്ദിപറയാനായി മേരി മേജര്‍ ബസിലിക്കയില്‍ എത്തി. പുരാതന റോമന്‍ ഐക്കണ്‍ മരിയ സാലൂസ് പോപ്പുളി റൊമാനിയുടെ മുമ്പില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനാനിരതനായി. മാതാവിന്റെ തിരുമുമ്പില്‍ പാപ്പ പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തു. അവിടെ നിന്ന് തന്റെ വസതിയായ സാന്താ മാര്‍ത്തയിലേക്ക് മാര്‍പാപ്പ കാറിലാണ് മടങ്ങിയത്.
റോമന്‍ ജനതയുടെ രക്ഷ എന്ന മാതാവിന്റെ തിരുസ്വരൂപം 590 നോട് അടുത്ത് മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പായുടെ ഭരണകാലത്താണ് റോമില്‍ എത്തിച്ചേര്‍ന്നത്. ഗ്രിഗറി പതിനാറാമന്‍ പാപ്പയാണ് ഈ തിരുസ്വരൂപത്തില്‍ കിരീടമണിയിച്ചത്.
ഏപ്രില്‍ 2,3 തീയതികളിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനം.