ജര്‍മ്മനി: റോമന്‍ സാമ്രാജ്യകാലത്തെ ആയിരം വര്‍ഷം പഴക്കമുള്ള ദേവാലയാവശിഷ്ടങ്ങള്‍ ജര്‍മ്മനിയില്‍ നിന്ന് കണ്ടെത്തി. ഓട്ടോ ഒന്നാമന്‍ ചക്രവര്‍ത്തിയുടെ കാലത്തെ ദേവാലയമാണ് ഇതെന്നാണ് പുരാവസ്തുഗവേഷകരുടെ അഭിപ്രായം. ജര്‍മ്മന്‍ നഗരമായ എയ്സ്ലിബെന്നില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. കൂടാതെ 14,15 നൂറ്റാണ്ടുകളിലെ നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിശുദ്ധ റാഡെഗുണ്ടിന്റെ പേരിലുള്ളതാണ് ദേവാലയം.
968 ല്‍ ആണ് നിര്‍മ്മാണം നടന്നിരിക്കുന്നത്. ചക്രവര്‍ത്തിയും മകനും ഇവിടെ സന്ദര്‍ശിച്ചതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. ദേവാലയത്തിന്റെ ഉദ്ഘാടനചടങ്ങിലും ചക്രവര്‍ത്തി എത്തിയിരിക്കാന്‍ സാധ്യതയുണ്ട്. പ്രൊട്ടസ്റ്റന്റ് നവീകരണകാലത്ത് ഈ ദേവാലയം നശിപ്പിക്കപ്പെട്ടിരിക്കാം എന്നാണ് നിഗമനം.
ദേവാലയവുമായി ബന്ധപ്പെട്ട് സെമിത്തേരിയിലെ 70 കല്ലറകളും കണ്ടെത്തിയിട്ടുണ്ട്. ആഭരണങ്ങളും നാണയങ്ങളും കത്തികളും ഇതില്‍ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. സെപ്തംബര്‍ വരെ പര്യവേക്ഷണം ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ തീരുമാനം.