മാതൃകയായി ജീവിക്കണോ? തിരുവചനം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…

നല്ല മാതൃകകളുടെ അഭാവമാണ് സഭയും സമൂഹവും നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്. നേതാക്കന്മാരായി അറിയപ്പെടുന്ന പലരും മാതൃകാപരമായ ജീവിതമല്ല നയിക്കുന്നതെന്ന് നമുക്കറിയാം. സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി ഏതറ്റം വരെ പോകാന്‍ തയ്യാറുള്ള നേതാക്കന്മാരുണ്ടാകുമ്പോള്‍ സമൂഹത്തിന് അവരില്‍ നിന്ന് നല്ലതൊന്നും പഠിക്കാന്‍ കിട്ടാതെ പോകുന്നു.

വാക്കുകൊണ്ട് അതിശയിപ്പിക്കുന്നവര്‍ പ്രവൃത്തികൊണ്ട് പരാജയപ്പെടുന്നു. നല്ല രീതിയില്‍ പുറമേയ്ക്ക് കാണപ്പെടുന്നവര്‍ വിശുദ്ധമല്ലാത്ത ആന്തരികജീവിതം നയിക്കുന്നു. ഇതൊക്കെ ഇന്നിന്റെ ചില യാഥാര്‍ത്ഥ്യങ്ങളാണ്. ഇവിടെയാണ് തിരുവചനാധിഷ്ഠിതമായ മാതൃകയുടെ പ്രാധാന്യം. മാതൃകയായി മാറേണ്ടവരെക്കുറിച്ചും എന്താണ് നല്ല മാതൃകയെന്നതിനെക്കുറിച്ചും വിശുദ്ധ ഗ്രന്ഥം വ്യക്തമായ നിര്‍ദ്ദേശം നല്കുന്നുണ്ട്.

വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികള്‍ക്ക് മാതൃകയായിരിക്കുക.( 1 തിമോത്തിയോസ് 4:1)

അതായത് വാക്കും പെരുമാറ്റവും പ്രവൃത്തിയും വിശുദ്ധിയും ചോദ്യം ചെയ്യപ്പെടാതെ ജീവിക്കുക. ഇങ്ങനെയൊരു ജീവിതരീതിക്ക് നമുക്ക് ഇനിയെങ്കിലും ശ്രമിച്ചുതുടങ്ങാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.