റവ. ഡോ ജോസ് ഇരിമ്പന്‍ അന്തരിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും ചാന്‍സലറുമായിരുന്ന റവ. ഡോ ജോസ് ഇരിമ്പന്‍ അന്തരിച്ചു. 64 വയസായിരുന്നു.

തൃശൂര്‍ മൈനര്‍സെമിനാരി , ആലുവ സെമിനാരി എന്നിവിടങ്ങളില്‍ നിന്ന് വൈദികപരിശീലനം നേടിയ ഇദ്ദേഹം 1980 ഡിസംബര്‍ 22 ന് തിരുപ്പട്ടം സ്വീകരിച്ചു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കാനന്‍നിയമത്തില്‍ ഡോക്ടേററ്റ് നേടിയിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപതയുടെ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്നു.

പൂവത്തുശേരി ഇരിമ്പന്‍ ദേവസിക്കുട്ടി-അന്നക്കുട്ടി ദമ്പതികളാണ് മാതാപിതാക്കള്‍. സംസ്‌കാരം പിന്നീട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.