വാഷിംങ്ടണിലെ കത്തോലിക്കാ ധ്യാനകേന്ദ്രം ക്വാറന്റൈന്‍ കേന്ദ്രമാക്കുന്നു

വാഷിംങ്ടണ്‍: വാഷിംങ്ടണ്‍ സ്‌പോക്കെനിലെ കത്തോലിക്കാ ധ്യാനകേന്ദ്രം ക്വാറന്റൈന്‍ കേന്ദ്രമാക്കുന്നു. ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് റിട്രീറ്റ് സെന്റാണ് ക്വാറന്റൈന്‍ കേന്ദ്രമാക്കുന്നത്.

യുഎസിലെ ആദ്യത്തെ കൊറോണ വൈറസ് ഹോട്ട് സ്‌പോട്ട് കേന്ദ്രമായിരുന്നു വാഷിംങ്ടണ്‍. കൊറോണ വ്യാപനത്തെതുടര്‍ന്ന് മാര്‍ച്ച് മുതല്‍ ധ്യാനകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. 60 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ധ്യാനകേന്ദ്രമാണ് ഇത്. 64 മുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളുമുണ്ട്. ഏഴായിരത്തോളം പേര്‍ വര്‍ഷം തോറും ഇവിടെ നിന്ന് ധ്യാനിച്ച് പുറത്തുപോകുന്നുണ്ട്. ഡിസംബര്‍ വരെ ക്വാറന്റൈന്‍ കേന്ദ്രമായി ധ്യാനകേന്ദ്രം തുടരുമെന്നാണ് ഇപ്പോഴത്തെ നിഗമനം.

ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റുന്നതോട് അനുബന്ധിച്ച് പല ക്രമീകരണങ്ങളും ധ്യാനകേന്ദ്രത്തില്‍ നടത്തിയിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.