2022 ജൂണ്‍ 5 മുതല്‍ 2025 ജൂണ്‍ എട്ടുവരെ കേരളസഭയില്‍ നവീകരണകാലഘട്ടം

കൊച്ചി: പെന്തക്കുസ്താ തിരുനാള്‍ ദിനമായ 2022 ജൂണ്‍ അഞ്ചു മുതല്‍ 2025 ജൂണ്‍ എട്ടുവരെ കേരളസഭയില്‍ നവീകരണകാലഘട്ടമായി ആചരിക്കാന്‍ കെസിബിസിയുടെ ആഹ്വാനം. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇത്തരത്തിലുളള ആഹ്വാനം.

കരിസ്മാറ്റിക് ഡോക്ട്രൈനല്‍, ബൈബിള്‍, ഫാമിലി അല്മായ കമ്മീഷനുകളുടെ നേതൃത്വത്തിലാണ് നവീകരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ആഗോള സിനഡ് ലക്ഷ്യംവയ്ക്കുന്നതുപോലെ കേരളസഭയിലും സംവാദത്തിന്റെയും പരസ്പരമുള്ള ശ്രവിക്കലിന്റെയും സമവായത്തിന്റെയും കൂട്ടായ്മയുടെയും സംസ്‌കാരം ശക്തിപ്രാപിക്കണം.

ഇതര മതങ്ങളോടും ഇതരസമൂദായങ്ങളോടും സഭ എന്നും പുലര്‍ത്തിപ്പോന്നിട്ടുള്ള സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും ശൈലികള്‍ പരിപോഷിപ്പിക്കപ്പെടണം. ഹോം മിഷന്‍ ഉള്‍പ്പെടെയുള്ള സഭയുടെ കുടുംബപ്രേഷിത ശുശ്രൂഷകള്‍ സജീവമാകണം. കാലോചിതവും ക്രിസ്തുസാക്ഷ്യത്തിന് ഉപകരിക്കുന്നതുമായ വിശ്വാസപരിശീലനം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ലഭിക്കത്തക്കവിധം മതബോധന സംവിധാനങ്ങള്‍ പരിഷ്‌ക്കരിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.