ഫ്‌ളോറിഡായില്‍ മതസ്ഥാപനങ്ങള്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ചു

ഫ്‌ളോറിഡ: വ്യവസായ സ്ഥാപനങ്ങളും മദ്യഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുവാദം നല്കുകയും അതേ സമയം ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്ന സാഹചര്യം ഇനിയും ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് റിലീജിയസ് സര്‍വീസ് അത്യാവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്ന ബില്‍ ഫ്‌ളോറിഡാ സെനറ്റ് പാസാക്കി.
ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ നേരിട്ടോ അല്ലാതെയോ ആരാധനാലയങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം നീക്കം ചെയ്യപ്പെടും. ഇതോടെ മതസ്വാതന്ത്ര്യത്തെ തടയാന്‍ ഫ്‌ളോറിഡായിലെ സര്‍ക്കാരുകള്‍ക്കാവില്ല.

കഴിഞ്ഞ രണ്ടുവര്‍ഷമായി ആരാധനാലയങ്ങള്‍ കോവിഡിന്റെ പേരില്‍ പലസമയങ്ങളിലായി അടച്ചിടുന്നതിനുള്ള ഉത്തരവുകള്‍ ഇറക്കിയതിനെ ചോദ്യം ചെയ്ത് റിലീജിയസ് ഗ്രൂപ്പുകള്‍ നടത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് പുതിയ ബില്‍ സെനറ്റ് പാസാക്കിയത്.

31 വോട്ടുകള്‍ അനുകൂലമായപ്പോള്‍ വെറും 3 പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.