“നിത്യവും പള്ളിയില്‍ പോകുകയും ആരാധനകളില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ ഇത്തരം മരണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടിരിക്കും”

നിങ്ങള്‍ നിത്യവും പള്ളിയില്‍ പോകുകയും ആരാധനകളില്‍ പങ്കെടുക്കുകയും ചെയ്യുന്ന വ്യക്തിയാണോ എങ്കില്‍ നിരാശാജനകമായ മരണങ്ങളില്‍ നിന്ന് നിങ്ങള്‍ രക്ഷപ്പെട്ടിരിക്കും. എന്താണ് നിരാശാജനകമായ മരണങ്ങള്‍? മദ്യപാനം, മയക്കുമരുന്ന്, എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണങ്ങള്‍, ആത്മഹത്യകള്‍ എന്നിവയെല്ലാമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിലെ പ്രതികൂലമായ അവസ്ഥകളെയും പ്രത്യാശയോടെ കാണാനും ദൈവവിശ്വാസത്തില്‍ നിലയുറപ്പിക്കാനും കഴിയുന്നതുകൊണ്ടാണ് മദ്യത്തിനോ മയക്കുമരുന്നിനോ അടിപ്പെടാതെയും ആത്മഹത്യയെ പുല്‍കാതെയും ഇവര്‍ക്ക് ജീവിക്കാന്‍ കഴിയുന്നത്.

ദൈവവുമായി ബന്ധം പുലര്‍ത്തുന്നതുകൊണ്ട് അവര്‍ക്ക് സഹനങ്ങളുടെ മൂല്യം അറിയാം. അവര്‍ പ്രത്യാശയുള്ളവരുമാണ്. സഹനങ്ങളുടെ മൂല്യം മനസിലാക്കാത്തവരാണ് കുരിശുകളില്‍ പിറുപിറുക്കുന്നവരും മനസ്സ് തകര്‍ന്നുപോകുന്നവരും. അത്തരക്കാര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും ജീവിതത്തില്‍ സംഭവിച്ചാല്‍ അതിനെ ഉള്‍ക്കൊള്ളാനോ സ്വീകരിക്കാനോ കഴിയില്ല.

അവര്‍ ആത്മഹത്യയിലോ മദ്യമയക്കുമരുന്നിലോ അഭയം തേടുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.