കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ദേവാലയങ്ങളിലെ പല കര്‍മ്മങ്ങളും നിലച്ചുകഴിഞ്ഞു. ഭയങ്ങളും ആകുലതകളും പലരുടെയും ഹൃദയങ്ങളെയും കീഴടക്കിയിട്ടുണ്ട്.
. വ്യക്തിപരമായി നാം പാപങ്ങളോര്‍ത്ത് മനസ്തപിക്കുകയും കഴിയുന്നത്ര അടുത്തദിവസം കുമ്പസാരിക്കാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യണം.ഈ അവസരത്തില്‍ പാപബോധവും പശ്ചാത്താപവും ലഭിക്കാന്‍ തിരുവചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് വളരെ ഉചിതമാണ്.
പാപം ആവര്‍ത്തിക്കരുത്. ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.( പ്രഭാ 7:8)
പശ്ചാത്തപിക്കുന്നവര്‍ക്ക് തിരിച്ചു വരാന്‍ അവിടുന്ന് അവസരം നല്കും. ചഞ്ചലഹൃദയര്‍ക്ക് പിടിച്ചുനില്ക്കാന്‍ അവിടുന്ന് പ്രോത്സാഹനം നല്കും.( പ്രഭാ 17:24)
കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീര്‍പ്പോടും കൂടെ നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്ക് തിരിച്ചുവരുവിന്‍( ജോയേല്‍ 2:12)
നിന്റെ ഹൃദയത്തില്‍ നിന്ന് ദുഷ്ടത കഴുകിക്കളയുക. എന്നാല്‍ നീ രക്ഷപ്പെടും. എത്രനാളാണ് നീ ദുഷിച്ച ചിന്തകളും പേറി നടക്കുക? ( ജെറ 4:14)
നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അഹങ്കാരത്തെ ചൊല്ലി രഹസ്യത്തില്‍ എന്റെ ആത്മാവ് കരയും. കര്‍ത്താവിന്റെ അജഗണത്തെ അടിമത്തത്തിലേക്ക് കൊണ്ടുപോകയാല്‍ ഞാന്‍ ഉള്ളുരുകി കരയും. കണ്ണീര്‍ ധാരധാരയായി ഒഴുകം.( ജെറ 13:17)
ദൈവമേ ഈ തിരുവചനങ്ങള്‍ ഞാന്‍ ഏറ്റുപറയുന്നു. ഈ തിരുവചനങ്ങളുടെ ശക്തിയാല്‍ എനിക്ക് പാപബോധവും പശ്ചാത്താപവും നല്കണേ. അങ്ങനെ നിന്റെ പീഡാസഹനങ്ങളുടെയും ക്രൂശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുഭവം എന്റെ ജീവിതത്തില്‍ നല്കണമേ.